വാഴൂർ പള്ളിയിൽ പരുമല പെരുന്നാൾ ശനി ഞായർ (നവംബർ 1, 2)


 പുളിക്കൽ കവല: വാഴൂർ സെന്റ് പീറ്റേഴ്സ് ഓർത്തഡോക്സ് പള്ളിയിൽ പരിശുദ്ധ പരുമല തിരുമേനിയുടെ നാമത്തിലുള്ള വലിയ പെരുന്നാൾ ശനി, ഞായർ തീയതികളിൽ ആചരിക്കുന്നു. നവംബർ 1 ശനിയഴ്ച അഞ്ചുമണിക്ക്  പുളിക്കൽ കവല ജംഗ്ഷനിൽ കിഴക്കൻ മേഖല തീർത്ഥാടകർക്ക് സ്വീകരണം, 5.30ന് മാർ ഗ്രിഗോറിയോസ് കുരിശങ്കണത്തിൽ വാഴൂർ പള്ളി വിശ്വാസി സമൂഹം തീർത്ഥാടകരെ സ്വീകരിക്കും.

 തുടർന്ന് ഡോ.യൂഹാനോൻ മാർ ദിയസ്കോറോസിന്റെ പ്രധാന കാർമികത്വത്തിൽ സന്ധ്യാനമസ്കാരം, ഏഴിന് മാർഗ്രിഗോറിയോസ് സ്മാരക പ്രഭാഷണം. 7.30ന് ആശിർവാദം, നേർച്ച വിതരണം. 8 മുതൽ പള്ളി സെന്റിനറി ഹാളിൽ കഞ്ഞി നേർച്ച വിതരണം.  പ്രധാന പെരുന്നാൾ ദിനമായ ഞായർ വെളുപ്പിന് നാലിന് സഖറിയാസ് മാർ സേവേറിയോസിന്റെ  പ്രധാനകാർമികത്വത്തിൽ കുർബാന.  5.30ന് വിശ്വാസി സമൂഹം പരുമല കബറിങ്കലേക്ക് തീർത്ഥാടനം. എട്ടിന് രണ്ടാം കുർബാന.  പെരുന്നാൾ ശുശ്രൂഷകൾക്ക് വികാരി ഫാ.അലക്സ് തോമസ് നാഴൂരിമറ്റം,  സഹവികാരി ഫാ.ജോൺ സ്കറിയ നടുത്തൊട്ടിയിൽ എന്നിവർ നേതൃത്വം നൽകും. തീർത്ഥാടകർക്ക് വൈദ്യസഹായം ഉൾപ്പെടെ ഉള്ള വിപുലമായ ക്രമീകരണങ്ങൾ പള്ളിയിലും, സ്മാരക മന്ദിരത്തിലും 
 സജ്ജമാക്കിയതായും, ഇടവക വിശ്വാസികൾക്ക് പരുമലയിൽ നിന്നും തിരികെ വരുന്നതിനായി വാഹന സൗകര്യം ക്രമീകരിച്ചതായും ട്രസ്റ്റി എം. എ. അന്ത്രയോസ്, സെക്രട്ടറി രാജൻ ഐസക് എന്നിവർ അറിയിച്ചു.
Previous Post Next Post