കളിക്കുന്നതിനിടെ പന്ത് എടുക്കാൻ വന്ന കുട്ടി അബദ്ധത്തിൽ ടാങ്ക് കുഴിയിൽ വീണു; 15കാരൻ അതീവ​ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ


        

കൊടിയത്തൂരിൽ നിർമാണത്തിലിരിക്കുന്ന ടാങ്ക് കുഴിയിൽ വിദ്യാർത്ഥി വീണു. 15 വയസുള്ള കുട്ടിയാണ് വീണത്. മലിന ജല സംസ്കരണത്തിനായി കുഴിച്ച കുഴിയിൽ ആണ് കുട്ടി വീണത്. ഫയർ ഫോഴ്സ് കുട്ടിയെ പുറത്ത് എടുത്ത് ആശുപത്രിയിലേക്ക് മാറ്റി. കുട്ടിയുടെ ആരോ​ഗ്യനില അതീവ ഗുരുതരാവസ്ഥയിലാണ്.

കൊടിയത്തൂരിലെ മത സ്ഥാപനത്തിൽ പഠിക്കുന്ന കുട്ടിയാണ് ടാങ്കിൽ വീണതെന്നാണ് ലഭിക്കുന്ന വിവരം. കളിക്കുന്നതിനിടെ പന്ത് എടുക്കാൻ വന്നത് ആയിരുന്നു കുട്ടി. നിർമാണത്തിൽ ഇരിക്കുന്ന ഓഡിറ്റോറിയത്തിന്റെ മാലിനജല ടാങ്കിൽ ആണ് കുട്ടി വീണത്. ടാങ്കിന്റെ മുക്കാൽ ഭാഗവും മൂടിയിരുന്നു. വെള്ളം നിറഞ്ഞു നിൽക്കുന്നതിനാൽ ടാങ്ക് തിരിച്ചറിയാത്തതാണ് അപകടത്തിന് കാരണം.
Previous Post Next Post