പ്രണയം തെളിയിക്കാൻ വിഷം കഴിക്കുമോ എന്ന് യുവതിയുടെ വീട്ടുകാർ.. അനുസരിച്ച് 20കാരൻ…


കാമുകിയോടുള്ള പ്രണയം തെളിയിക്കാൻ വിഷാംശമുള്ള പദാർത്ഥം കഴിച്ചതായി പറയപ്പെടുന്ന 20 വയസുകാരന് ദാരുണാന്ത്യം. ഛത്തീസ്ഗഢിലെ കോർബ ജില്ലയിലാണ് സംഭവം. കൃഷ്ണ കുമാർ പാണ്ഡോ എന്ന യുവാവാണ് ദാരുണമായി മരണപ്പെട്ടത്. ഒരു യുവതിയുമായി പ്രണയത്തിലായിരുന്ന കൃഷ്ണ കുമാറിൻറെ ബന്ധം പെൺകുട്ടിയുടെ വീട്ടുകാർ അറിഞ്ഞതിനെ തുടർന്ന് യുവാവിനോട് വീട്ടിലേക്ക് എത്താൻ ആവശ്യപ്പെട്ടു.

സെപ്റ്റംബർ 25ന് കൃഷ്ണ കുമാർ ഇവരുടെ വീട്ടിൽ എത്തിയപ്പോൾ, തങ്ങളുടെ മകളോടുള്ള അടുപ്പം തെളിയിക്കാനായി വിഷാംശമുള്ള പദാർത്ഥം കഴിക്കാൻ യുവതിയുടെ കുടുംബം ആവശ്യപ്പെട്ടതായാണ് ആരോപണം. യുവാവ് ഈ പദാർത്ഥം കഴിച്ചതിനെ തുടർന്ന് അവശനിലയിലാകുകയും ഉടൻ തന്നെ കുടുംബാംഗങ്ങളെ വിവരം അറിയിക്കുകയും ചെയ്തു. വിഷം കഴിച്ച് ആത്മഹത്യ ചെയ്യാൻ മകനെ നിർബന്ധിച്ചുവെന്നാണ് യുവാവിൻറെ കുടുംബം ആരോപിക്കുന്നത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Previous Post Next Post