പുതുപ്പള്ളി മീനടം കാവാലച്ചിറയിൽ കാർ പിന്നോട്ട് ഉരുണ്ട് വീട്ടമ്മക്ക് ദാരുണാന്ത്യം



കോട്ടയം :മീനടത്തിനും പുതുപ്പള്ളിക്കും ഇടയിൽ കാവാലച്ചിറയിൽ ഉരുണ്ട് പോയ  കാറിനടിയിൽപ്പെട്ട് വീട്ടമ്മയ്ക്ക്  ദാരുണാന്ത്യം  കാവാലച്ചിറ കുറ്റിക്കൽ വീട്ടിൽ വൽസമ്മയാണ് ( 48 )  മരണപ്പെട്ടത് മകൻ ഷിജിൻ (25 ) കാലിന് പരുക്കേറ്റു ഇന്ന് വൈകുന്നേരത്തോടെ ആയിരുന്നു സംഭവം
പോർച്ചിൽ ഇട്ടിരുന്ന കാർ പുറകോട്ട് ഉരുണ്ട് നീങ്ങി കാറിൻ്റെ പിന്നിൽ നിന്നിരുന്ന വത്സമ്മയും മകനും കാറിന് അടിയിൽപ്പെടുകയായിരുന്നു 
ശബ്ദം കേട്ട് ഓടിയെത്തിയ സമീപവാസികൾ ഇവരെ ശ്രമപ്പെട്ട് പുറത്തെടുക്കുകയായിരുന്നു 
തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല 
അപകടത്തെ തുടർന്ന് പാമ്പാടി SHO റിച്ചാർഡ് വർഗീസ് SI ഉദയകുമാർ എന്നിവരുടെ നേതൃത്തത്തിൽ ഉള്ള പോലീസ് സംഘം സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു 
വത്സമ്മയുടെ മൃതദേഹം ഇപ്പോൾ മന്ദിരം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്നു
Previous Post Next Post