പാമ്പാടി പഞ്ചായത്തിലെ വാർഡ് നറുക്കെടുപ്പ് പൂർത്തിയായി സ്ഥാനമോഹികൾ വീണ്ടും മത്സര രംഗത്ത് എത്തുമോ ?രണ്ട് തവണ മത്സരിച്ച് മൂന്നാം തവണയും മത്സരിച്ച് വെറുപ്പിക്കാൻ അവർ എത്തുമോ ?വാർഡ് നറുക്കിൽ 21 ആം വാർഡ് S .C സംവരണം മറ്റ് വാർഡുകളെക്കുറിച്ച് അറിയാം


✒️ ജോവാൻ മധുമല 
പാമ്പാടി : പാമ്പാടി ഗ്രാമപഞ്ചായത്തിലെ വാർഡ് പുനർനിർണ്ണയവും ,വനിതാ വാർഡുകളും ,ജനറൽ വാർഡുകളും നറുക്കെടുപ്പിലൂടെ കണ്ടെത്തി

ചില വാർഡുകൾ വീണ്ടും വനിതാ സംവരണവും ആയിട്ടുണ്ട് ,അതേ സമയം സ്ഥിരമായി ഒരേ വാർഡിൽ നിരവധി തവണ  മത്സരിച്ച് യുവജനങ്ങൾക്ക് അവസരം നൽകാതെ കടിച്ച് തൂങ്ങുന്ന " ആൻ്റി " മാരും " അങ്കിൾന്മാരും " വീണ്ടും മത്സര രംഗത്ത് എത്തുമോ എന്ന ആകാംക്ഷയിൽ ആണ് നാട്ടുകാർ

പുതു തലമുറ വന്നാലെ പുരോഗമനം ഉണ്ടാകൂ എന്ന ആശയം പ്രാവർത്തികമാക്കാൻ രാഷ്ട്രീയ കക്ഷികൾ മുന്നിട്ട് ഇറങ്ങുമോ എന്ന ചോദ്യവും ഉയരുന്നു 
രണ്ട് ദിവസം മുമ്പ് പാമ്പാടി ഗ്രാമപഞ്ചായത്തിലെ ആറാം വാർഡിലെ ജനങ്ങൾ രണ്ട് തവണ മത്സരിച്ച് ജയിച്ചസ്ഥാനാർത്ഥി ഷേർളി തര്യന് എതിരെ പ്രതികരിച്ചത് വലിയ ചർച്ചയായി പത്ത് വർഷമായി തകർന്നു കിടക്കുന്ന റോഡ് നാട്ടുകാർ പിരിവ് ഇട്ട് നന്നാക്കേണ്ട ഗതികേടും ആറാം വാർഡിൽ ഉണ്ടായി 

സൗത്ത് പാമ്പാടി ഭാഗത്ത്12 ആം വാർഡിൽ റോഡുകളുടെ അറ്റകുറ്റപ്പണി നടത്താത്തതിൽ പ്രതിഷേധിച്ച്  ജനങ്ങൾ വോട്ട് ബഹിഷ്ക്കരിക്കും ,ഇത്തരത്തിൽ നിരവധി പ്രശ്നങ്ങൾക്ക് ഇടയിൽ സമാഗതമായ ഇലക്ഷനെ അതീവ ഗൗരവത്തോടെയാണ് നാട്ടുകാർ വീക്ഷിക്കുന്നത്


🟣വാർഡ് പുന:നിർണ്ണയം ഇങ്ങനെ 

1, ഗ്രാമറ്റം - വനിത
2 , പുറകുളം - വനിത
3,കുന്നേൽ പീടിക - ജനറൽ
4,പൊന്നപ്പൻ സിറ്റി - വനിത
5, കാട്ടാം കുന്ന് - വനിത
6, താന്നിമറ്റം - വനിത
7, പോരാളൂർ - വനിത
8,ചെവിക്കുന്ന് - ജനറൽ
9,ഓർവയൽ - വനിത
10, കുമ്പന്താനം - ജനറൽ
11,മുളേക്കുന്ന് - ജനറൽ
12, കുറ്റിക്കൽ - ജനറൽ
13,ഇലക്കൊടിഞ്ഞി - ജനറൽ
14, കയത്തുങ്കൽ - വനിത
15,പറക്കാവ് -വനിത
16,സബ് സ്റ്റേഷൻ - ജനറൽ
17,കുറിയന്നൂർകുന്ന് - വനിത
18,പള്ളിക്കുന്ന് - വനിത
19, കാരിക്കാമറ്റം - ജനറൽ
20, നൊങ്ങൽ- ജനറൽ
21, പത്താഴക്കുഴി - SC(ജനറൽ) സംവരണം

🟣പാമ്പാടി ഗ്രാമ പഞ്ചായത്തിലെ വാർഡ് 21 പട്ടിക ജാതി
 സംവരണം, 

🟣1,2, 4,5,6,7,9,14,15,17,18 വനിത


🟣3,8,10,11,12,13,16,19,20 -ജനറൽ.
Previous Post Next Post