
കടുത്ത സാമ്പത്തിക പ്രതിസന്ധിയെന്ന് കാർഷിക സർവകലാശാല. സർവകലാശാലയ്ക്ക് 226 കോടി രൂപയുടെ ബാധ്യതയെന്നും അധികൃതർ പറഞ്ഞു. സാമ്പത്തിക സ്ഥിതി ചൂണ്ടിക്കാട്ടി വിസി ധനമന്ത്രിക്ക് കത്ത് നൽകി. സർക്കാർ നൽകുന്ന വിഹിതം അപരാപ്ത്യമാണെന്നും കഴിഞ്ഞ മൂന്ന് വർഷം സർക്കാർ വിഹിതം കിട്ടിയത് 25.72% മാത്രമാണെന്നും കത്തിൽ പറയുന്നു. പ്രതിസന്ധി മറികടക്കാൻ ഫീസ് വർധന അനിവാര്യമാണെന്നും മറ്റ് സർവകലാശാലകളെക്കാൾ ഫീസ് കുറവെന്നും കത്തിൽ വിശദീകരണം. സർവകലാശാല അധികൃതർ നാളെ ധനമന്ത്രിയെ കാണും. ഗ്രാന്റ് കൂട്ടണം എന്ന് ധനവകുപ്പിനോട് ആവശ്യപ്പെടും. സർവകലാശാല കടുത്ത പ്രതിസന്ധിയിലെന്ന് നേരിട്ട് അറിയിക്കും