ഇതാണാ ഭാഗ്യവാൻ! ഓണം ബംബർ 25 കോടിയുടെ ഭാഗ്യവാൻ... അപ്രതീക്ഷിതഭാഗ്യത്തെക്കുറിച്ച് ശരത്.


ആലപ്പുഴ: മൂന്ന് ദിവസത്തെ ആകാംക്ഷകള്‍ക്കൊടുവിൽ ഓണം ബമ്പര്‍ ഭാഗ്യവാനെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത്. ആലപ്പുഴ തുറവൂര്‍ സ്വദേശിയായ ശരത്താണ് ഇത്തവണത്തെ ഓണം ബമ്പര്‍ ഒന്നാം സമ്മാനമായ 25 കോടി നേടിയിരിക്കുന്നത്. അപ്രതീക്ഷിത ഭാഗ്യമെന്നാണ് ശരത്തിന്‍റെ ആദ്യപ്രതികരണം. ആദ്യമായിട്ടാണ് ഓണം ബമ്പര്‍ എടുക്കുന്നതെന്ന് പറഞ്ഞ ശരത് ആദ്യം വിശ്വസിക്കാനായില്ലെന്നും മാധ്യമങ്ങളോട് പ്രതികരിച്ചു. ടിക്കറ്റെടുക്കുന്ന ശീലങ്ങളൊന്നുമില്ല. ഉറപ്പാക്കിയതിന് ശേഷം മാത്രം പുറത്തുപറഞ്ഞാൽ മതിയെന്ന് തീരുമാനിച്ചാണ് ഇത്രയും ദിവസം പറയാതിരുന്നത്. ഫലപ്രഖ്യാപനം വന്നപ്പോള്‍ ഫോണിൽ നോക്കി. ആദ്യം വിശ്വസിക്കാൻ പറ്റിയില്ല. പിന്നീട് വീട്ടിൽ പോയി രണ്ട് മൂന്ന് തവണ കൂടി നോക്കിയിട്ടാണ് ഉറപ്പിച്ചത്. സഹോദരനോടാണ് ആദ്യം പറഞ്ഞത്. പിന്നീട് വീട്ടിൽ പറഞ്ഞു. എല്ലാരും സന്തോഷമായിരിക്കുന്നു. വീട്ടിൽ അച്ഛനും അമ്മയും അനിയനും വൈഫും കുട്ടിയുമുണ്ട്. ശരത്തിന്‍റെ വാക്കുകള്‍. 

Previous Post Next Post