കോട്ടയത്ത് നിയന്ത്രണംവിട്ട് ബൈക്ക് മറിഞ്ഞ് അപകടം; യുവാവിന് ദാരുണാന്ത്യം…


വീണ്ടും ബൈക്ക് അപകടം.വൈക്കം-എറണാകുളം റോഡിൽ ഇത്തിപ്പുഴയിൽ നിയന്ത്രണംവിട്ട ബൈക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. ചേർത്തല മൂലയിൽ വീട്ടിൽ കുര്യൻ തരകന്റെ മകൻ ആന്റണി തരകൻ (24) ആണ് മരിച്ചത്. ഇന്നലെ രാത്രി 12.30-ന് ഇത്തിപ്പുഴ പാലത്തിന് സമീപത്ത് വെച്ചാണ് അപകടമുണ്ടായത്. പാലത്തിന്റെ കൈവരിയിൽ വണ്ടിയിടിച്ച് റോഡിൽ തെറിച്ച് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഉടൻ വൈക്കം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വൈക്കം പോലീസ് നടപടികൾ സ്വീകരിച്ചു.

Previous Post Next Post