3 വയസുകാരിയായ ദളിത് പെൺകുട്ടിയെ കുടുംബ സുഹൃത്തായ ആൾ ബലാത്സംഗം ചെയ്തതായി പരാതി. രാജസ്ഥാനിലെ ജോധ്പൂരിലാണ് സംഭവം. പ്രതി കുട്ടിയെ ചിപ്സ് കൊടുത്ത് പ്രലോഭിപ്പിച്ച് അടുത്തുള്ള വയലിലേക്ക് കൂട്ടിക്കൊണ്ട് പോയാണ് പീഡിപ്പിച്ചത്. തുടർന്ന് പരിക്കുകളോടെ പെൺകുട്ടിയെ വീടിനടുത്ത് ഉപേക്ഷിച്ച് കടന്നു കളയുകയായിരുന്നു ഇയാൾ. പെൺകുട്ടിയുടെ നിർത്താതെയുള്ള കരച്ചിൽ കേട്ട് കുടുംബം നാട്ടുകാരുടെ സഹായത്തോടെ കുട്ടിയെ അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാൽ കുട്ടിയുടെ ആരോഗ്യ നില വഷളായതിനെത്തുടർന്ന് ചികിത്സയ്ക്കായി ജോധ്പൂരിലേക്ക് റഫർ ചെയ്തു. പ്രാഥമിക പരിശോധനയിൽ ലൈംഗികാതിക്രമത്തിന്റെ ലക്ഷണങ്ങൾ കണ്ടെത്തിയ ഡോക്ടർമാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.
കയ്യിലെ ചിപ്സ് കാണിച്ച് 3 വയസുകാരിയെ കൂട്ടിക്കൊണ്ടു പോയി… ബലാത്സംഗം ചെയ്തു
ജോവാൻ മധുമല
0
Tags
Top Stories