ഇന്ത്യൻ സിനിമയിലെതന്നെ ഏറ്റവും വലിയ താരങ്ങളിൽ ഒരാളായ രജനികാന്ത് അഭിനയ ജീവിതത്തോട് വിട പറയാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. 46 വർഷത്തെ ഇടവേളയ്ക്ക് ശേഷം കമൽ ഹാസനുമായി ഒന്നിക്കുന്ന ഒരു സിനിമയിൽ രജനികാന്ത് അഭിനയിക്കുന്നുണ്ട്. ഇത് ഉൾപ്പെടെ നാല് ചിത്രങ്ങൾ കൂടി മാത്രമേ രജനികാന്ത് ഇനി അഭിനയിക്കൂ എന്നാണ് റിപ്പോർട്ടുകൾ. മാധ്യമ വാർത്തകൾക്കൊപ്പം സോഷ്യൽ മീഡിയയിൽ ആരാധകർക്കിടയിലും ഇത് വലിയ ചർച്ചയാണ്. എന്നാൽ രജനികാന്തിൻറെയോ അദ്ദേഹത്തിൻറെ ടീമിൻറെയോ പ്രതികരണങ്ങളൊന്നും ഇക്കാര്യത്തിൽ ഇനിയും വന്നിട്ടില്ല.
ഇനി 4 ചിത്രങ്ങൾ കൂടി മാത്രം? രജനികാന്ത് അഭിനയജീവിതം അവസാനിപ്പിക്കാൻ ഒരുങ്ങുന്നു..
ജോവാൻ മധുമല
0
Tags
Top Stories