കോട്ടയത്ത് അച്ഛനേയും മകനേയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി…..


കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ അച്ഛനേയും മകനേയും വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കപ്പാട് സ്വദേശികളായ തങ്കച്ചൻ, മകൻ അഖിൽ എന്നിവരാണ് മരിച്ചത്. വീട്ടിലെ രണ്ട് മുറികളിലായാണ് രണ്ട് പേരുടെയും മൃതദേഹം കണ്ടെത്തിയത്. ഇവർ രണ്ട് പേരും മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത്. അയൽവാസികൾ ആണ് ഇരുവരുടേയും മ‍ൃതദേഹം ആദ്യം കണ്ടത്. പൊലീസ് സ്ഥലത്തെത്തി. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി ആശുപത്രിയിലേക്ക് മാറ്റി.

Previous Post Next Post