നവംബര്‍ 5, 13, 21, 29 തീയതികളിലും ഡോക്ടര്‍മാര്‍ ഒ.പിയിലെത്തില്ല. ഇതോടൊപ്പം വിദ്യാർത്ഥികളുടെ തിയറി ക്ലാസുകളും ബഹിഷ്‌കരിക്കും. ഈ ദിവസങ്ങളില്‍ കാഷ്വാലിറ്റി, ലേബര്‍ റൂം, ഐസിയു തുടങ്ങിയ അടിയന്തര ചികിത്സകള്‍ മുടക്കമില്ലാതെ നടക്കും. ഔദ്യോഗിക യോഗങ്ങള്‍ ബഹിഷ്‌കരിക്കുന്നതും തുടരുമെന്ന് കെജിഎംസിടിഎ ഭാരവാഹികള്‍ അറിയിച്ചു.