ശബരിമല സ്വർണ്ണക്കൊള്ള…മുരാരി ബാബുവിനെ ചോദ്യം ചെയ്യലിനായി തിരുവനന്തപുരത്ത് എത്തിച്ച് എസ്ഐടി…


ശബരിമല സ്വർണ്ണക്കൊള്ളയിൽ രണ്ടാംപ്രതി മുരാരി ബാബുവിനെ തിരുവനന്തപുരത്തെത്തിച്ചു. ഈഞ്ചയ്ക്കൽ ക്രൈംബ്രാഞ്ച് ഓഫീസിൽ വെച്ച് ഇയാളെ ചോദ്യം ചെയ്യാനാണ് എസ്ഐടി നീക്കം. നാല് ദിവസത്തേക്കാണ് ഇയാളെ പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിൽ വിട്ടത്. തെളിവെടുപ്പും ചോദ്യം ചെയ്യലും ഉൾപ്പെടെ പൂർത്തിയാക്കാനുണ്ടെന്ന് കാണിച്ചാണ് അന്വേഷണസംഘം മുരാരി ബാബുവിനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടത്. ഉണ്ണികൃഷ്ണൻ പോറ്റിയുടെ കസ്റ്റഡി കാലാവധി മറ്റന്നാള്‍ അവസാനിക്കാരിക്കെ ഇരുവരേയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ നീക്കം.

Previous Post Next Post