റെയില്‍വേ ട്രാക്കില്‍ റീല്‍സ് ചിത്രീകരണം.. പതിനഞ്ചുകാരന് ദാരുണാന്ത്യം…


റെയില്‍വേ ട്രാക്കില്‍ റീല്‍സ് ചിത്രീകരിക്കുന്നതിനിടെ 15 വയസ്സുകാരന്‍ ട്രെയിന്‍ തട്ടി മരിച്ചു. അമ്മയോടൊപ്പം ക്ഷേത്ര ദര്‍ശനം നടത്തി വീട്ടിലേക്ക് മടങ്ങുന്നതിനിടെ വിഡിയോ ചിത്രീകരിക്കുന്നതിനായാണ് വിശ്വജീത് ട്രാക്കിന് സമീപത്ത് എത്തിയത്.ട്രെയിന്‍ വരുന്ന ദൃശ്യം ഫോണില്‍ ചിത്രീകരിക്കുന്നതിനിടയിലാണ് അപകടമുണ്ടായത്. ട്രെയിന്‍ വരുന്നത് കണ്ടെങ്കിലും വിശ്വജീത് റീല്‍സ് എടുക്കുന്നത് തുടരുകയായിരുന്നു. അതിവേഗത്തില്‍ വന്ന ട്രെയിന്‍ കുട്ടിയെ ഇടിച്ചിട്ടു.

ഒഡീഷയിലെ പുരിയില്‍ ജനക്‌ദേവ്പുര്‍ റെയില്‍വേ സ്റ്റേഷന് സമീപമായിരുന്നു സംഭവം. മംഗലഘട്ട് സ്വദേശിയായ വിശ്വജീത് സാഹു (15) ആണ് മരിച്ചത്.പൊലീസ് സംഭവ സ്ഥലം പരിശോധിച്ചപ്പോള്‍ ഫോണ്‍ കണ്ടെടുത്തു. അവസാനമായി യുവാവ് എടുത്ത വിഡിയോയില്‍ ട്രെയിന്‍ വരുമ്പോഴേക്ക് ഫോണ്‍ കൈയ്യില്‍ നിന്ന് തെറിച്ച് പോകുന്നതായി കാണാം. തുടര്‍ന്നുള്ള പരിശോധനയില്‍ ട്രാക്കിന് സമീപത്തേക്ക് തെറിച്ച് വീണ വിശ്വജിത്തിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

Previous Post Next Post