‘ഇന്ത്യക്ക് ട്രോഫി കൈമാറാം’, നിബന്ധനകൾ വെച്ച് നഖ്‌വി





ഏഷ്യാ കപ്പിൽ വിജയികളായ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് ട്രോഫി കൈമാറുന്നതിൽ ബിസിസിഐ ആവശ്യം നിരാകരിച്ച് ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ (എസിസി) തലവൻ മുഹ്‌സിൻ നഖ്‌വി. അഫ്ഗാനിസ്ഥാൻ, ശ്രീലങ്ക ക്രിക്കറ്റ് ബോർഡുകളുടെ പിന്തുണയോടെ ട്രോഫി ഉടൻ കൈമാറണമെന്ന് ആവശ്യപ്പെട്ട് ബിസിസിഐ നഖ്‌വിക്ക് കത്തെഴുതിയെങ്കിലും തന്റെ കൈയിൽനിന്ന് തന്നെ ട്രോഫി ഇന്ത്യൻ ടീം വാങ്ങണമെന്ന നിലപാടിൽ നഖ്‌വി ഉറച്ച് നിൽക്കുകയാണ്. എന്നാൽ അത് അംഗീകരിക്കാൻ തയ്യാറാകാതിരുന്ന ബിസിസിഐ വിഷയം ഐസിസിക്ക് മുന്നിലെത്തിക്കാനും തീരുമാനിച്ചു
Previous Post Next Post