മോൻത’ ചുഴലിക്കാറ്റ് കരയിലേക്ക്; കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്


‘മോൻത’ ചുഴലിക്കാറ്റ് കരയിലേക്ക് തിരിഞ്ഞതായി കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. കരയിലേക്ക് കയറാനുള്ള നടപടികൾക്ക് തുടക്കമായെന്നും ലാൻഡ് ഫാളിങ് പ്രതിഭാസം 3-4 മണിക്കൂർ തുടരുമെന്നും കാലാവസ്ഥാ വകുപ്പ് അൽപ്പസമയം മുമ്പ് പുറത്തിറക്കിയ മുന്നറിയിപ്പിൽ പറയുന്നു. അർധരാത്രിയോടെ മോൻത കര തൊടും. ‘മോൻത’യുടെ ഇപ്പോഴത്തെ വേഗത മണിക്കൂറിൽ 15 കിലോമീറ്ററാണ്. 90-100 കി.മീ. സ്പീഡിലാണ് കര തൊടുകയെന്നും കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു.

Previous Post Next Post