കോഴിക്കോട് : ബീച്ചിൽ അജ്ഞാത യുവാവിനെ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് ഉച്ചയോടെ കോഴിക്കോട് ലയൺസ് പാർക്കിന് സമീപമാണ് സംഭവം.
ബീച്ചിലെത്തിയ യുവാവ് തനിക്കിനി ജീവിക്കെണ്ടെന്ന് ഉറക്കെ വിളിച്ച് ബ്ലേഡ് ഉപയോഗിച്ച് കഴുത്തറക്കുകയായിരുന്നു. തൊട്ടടുത്തുള്ളയാൾ വെള്ളയിൽ പോലീസിൽ വിവരമറിയിച്ചു.
പോലീസ് എത്തി രക്തം വാർന്ന് കിടക്കുകയായിരുന്ന യുവാവിനെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്, ആളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.