✒️ ജോവാൻ മധുമല
പാമ്പാടി : ആലാമ്പള്ളി മാന്തുരുത്തി റോഡിൽ അപകടത്തിൽപ്പെട്ട വാഹനങ്ങൾ റോഡരുകിൽ ഇട്ടിരിക്കുന്നത് മനുഷ്യ ജീവന് ഭീഷണി
വളരെ അധികം വാഹനങ്ങൾ കടന്നു പോകുന്ന റോഡിൻ്റെ ടാറിംഗിനോട് ചേർത്താണ് അപകടത്തിൽപ്പെട്ട വാഹനങ്ങൾ നന്നാക്കുന്ന വർക്ക് ഷോപ്പ് ഉടമ വാഹനങ്ങൾ അലക്ഷ്യമായി ഇട്ടിരിക്കുന്നത്
ആലാംമ്പള്ളി P V S, B M M സ്കൂൾ ,,K G കോളേജ് ,I .T .C ,തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നൂറുകണക്കിന് വിദ്യാർത്ഥികൾ കാൽനടയായി സഞ്ചരിക്കുന്ന റോഡാണ് ഇത് കാൽനടക്കാർക്ക് കഷ്ടിച്ച് നടന്നുപോകാൻ പറ്റുമെങ്കിലും ഇത് ആപൽക്കരമാണെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു ,ഒപ്പം റോഡിന് ഇരുവശവും കാട് കയറിക്കിടക്കുന്നതും അപകട സാധ്യത വർദ്ധിപ്പിക്കുന്നു
വർക്ക്ഷോപ്പ് ഉടമയോട് നാട്ടുകാർ നേരിട്ട് ഈ കാര്യം പറഞ്ഞെങ്കിലും കഴിഞ്ഞ 3 മാസമായിട്ടും മാറ്റിയിട്ടില്ല എന്നും നാട്ടുകാർ പാമ്പാടിക്കാരൻ ന്യൂസിനോട് പറഞ്ഞു
അപകടം ഉണ്ടായശേഷം മാത്രം നടപടി എടുക്കുന്ന ഭരണകൂടത്തിൻ്റെ സ്ഥിരം " കലാപരിപാടി " മാറ്റി ഉടൻ തന്നെ വാഹനം മാറ്റാനുള്ള നിലപാട് പോലീസും ,P W D യും എടുക്കാത്ത പക്ഷം കളക്ടർക്ക് പരാതി നൽകാനാണ് നാട്ടുകാരുടെ തീരുമാനം