കോട്ടയം പാലായിൽ വനിത ഡോക്ടറെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി…




കോട്ടയം: പാലാ മാർ സ്ലീവാ ആശുപത്രിയിൽ വനിത ഡോക്ടറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട സ്വദേശി ലക്ഷ്മി ആർ പണിക്കർ (33) ആണ് മരിച്ചത്. ഇവർ താമസിച്ച കെഴുവംകുളത്തെ ഹോസ്റ്റലിൽ ആണ് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഹോസ്റ്റൽ മുറി അകത്തു നിന്ന് അടച്ച നിലയിൽ ആയിരുന്നു. ആത്മഹത്യ എന്നാണ് പോലീസ് നിഗമനം. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും. അതേസമയം, സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി.

Previous Post Next Post