തെരുവുനായ ശല്യം.. ബോധവല്‍ക്കരണ നാടകം കളിക്കുന്നതിനിടെ കലാകാരനെ കടിച്ച നായ ചത്തു…


മയ്യില്‍ കണ്ടക്കൈയില്‍ തെരുവുനായ ശല്യത്തിനെതിരെയുള്ള ബോധവല്‍ക്കരണ സന്ദേശവുമായി നാടകം കളിക്കുന്നതിനിടെ നാടക കലാകാരനെ ആക്രമിച്ച നായയെ ചത്ത നിലയില്‍ കണ്ടെത്തി.കഴിഞ്ഞ ദിവസം മയ്യില്‍ കണ്ടക്കൈ പി കൃഷ്ണപിള്ള വായനശാല സംഘടിപ്പിച്ച തെരുവുനായകള്‍ക്കെതിരെയുള്ള ബോധവല്‍ക്കരണ പരിപാടിക്കിടെ നാടക കലാകാരനെ കടിച്ച നായയാണ് ചത്തത്.

നായയുടെ കടിയേറ്റ പി രാധാകൃഷ്ണന്‍ പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സ തേടിയിരുന്നു. ചൊവ്വാഴ്ച്ച വൈകിട്ടോടെയായിരിന്നു നായയെ പരിപാടി നടന്ന വായനശാലക്ക് സമീപം ചത്ത നിലയില്‍ കണ്ടെത്തിയത്.

Previous Post Next Post