കോട്ടയം: കുമ്മനം മടക്കണ്ടയിൽ മൂന്നു മാസം പ്രായമുള്ള ആൺകുഞ്ഞിനെ സുഹൃത്തിന് വിൽക്കാൻ ശ്രമിച്ച് പിതാവ്.
കുമ്മനത്തെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന അസം സ്വദേശികളായ ദമ്പതിമാരുടെ ആൺകുഞ്ഞിനെയാണ് വിൽക്കാൻ ശ്രമം നടന്നത്. ഈരാറ്റുപേട്ടയിൽ ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളിയാണ് കുട്ടിയെ വാങ്ങാൻ ശ്രമിച്ചത്, ഇവർക്ക് ആൺ കുഞ്ഞുങ്ങൾ ഇല്ല എന്ന കാരണത്തെ തുടർന്നാണ് കുഞ്ഞിനെ പണം നൽകി വാങ്ങാനുള്ള ശ്രമം നടത്തിയത്.
കുട്ടിയെ പിതാവ് വില്പന യുടെ കാര്യം ഫോണിൽ സംസാരിക്കുന്നത് കേട്ട കുഞ്ഞിന്റെ മാതാവ് വാർഡ് മെമ്പറെ വിവരം അറിയിച്ച തോടെയാണ് സംഭവം പുറത്തറിയുന്നത്.കുമരകം പൊലീസ് കസ്റ്റഡിയിൽ എടുത്ത മാതാപിതാക്കളെ ചോദ്യം ചെയ്ത് വരികയാണ്.