‘ശബരിമല പഴയ കൊടിമരത്തിലെ വാജിവാഹനം തിരിച്ചെടുക്കണം’.. എക്‌സിക്യൂട്ടീവ് ഓഫീസര്‍ക്ക് കത്ത് നല്‍കി കണ്ഠരര് രാജീവര്…


ശബരിമല പഴയ കൊടിമരത്തിലെ വാജിവാഹനം തിരികെ വാങ്ങണമെന്ന് ദേവസ്വം ബോർഡിനോട് തന്ത്രി കണ്ഠരര് രാജീവര്. ആവശ്യം ഉന്നയിച്ച് ശബരിമല എക്സിക്യൂട്ടീവ് ഓഫീസർക്ക് തന്ത്രി കണ്ഠരര് രാജീവര് കത്ത് നൽകി. ഒക്ടോബർ 11നാണ് ദേവസ്വം ബോർഡിനെ സമീപിച്ചത്. വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനം. വാജി വാഹന വിഷയം മുൻനിർത്തി അടുത്തമാസം തന്ത്രിയുടെ വീട്ടിലേക്ക് ചില ഹൈന്ദവ സംഘടനകൾ പ്രതിഷേധ മാർച്ച് പ്രഖ്യാപിച്ചിരുന്നു. അതിനിടയിലാണ് വാജി വാഹനം തിരിച്ച് എടുക്കണമെന്ന് തന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്.

ശബരിമല സ്വര്‍ണക്കൊള്ള വിവാദത്തിന് പിന്നാലെ വാജി വാഹനം തന്ത്രി അനധികൃതമായി കൊണ്ടുപോയെന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളിലടക്കം വലിയ തോതില്‍ പ്രചാരണമുണ്ടായിരുന്നു. ഈ വിഷയത്തില്‍ അദ്ദേഹം മാധ്യമങ്ങളെ കാണുകയും വിശദീകരിക്കുകയുമൊക്കെ ചെയ്തിരുന്നു. അതിനുശേഷവും വിവാദങ്ങള്‍ തുടരുന്ന സാഹചര്യത്തിലാണ് ശബരിമലയിലെ പഴയ കൊടിമരത്തിലെ വാജിവാഹനം ദേവസ്വം ബോര്‍ഡ് തിരികെ വാങ്ങിക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് നല്‍കിയത്. കത്തിന്‍മേല്‍ വരും ദിവസങ്ങളില്‍ തുടര്‍നടപടി സ്വീകരിക്കുമെന്നാണ് കരുതുന്നത്.

Previous Post Next Post