ക്ഷേത്ര കുളത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.


പാലക്കാട് ക്ഷേത്ര കുളത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് ശ്രീകൃഷ്ണപുരം മണ്ണംപറ്റ ക്ഷേത്ര കുളത്തിലാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മണ്ണംപറ്റ ഇല്ലിക്കോട്ടിൽ ദീപക്ക് (22) ആണ് മരിച്ചത്. ശ്രീകൃഷ്ണപുരം പഞ്ചായത്തിലെ ആശാവർക്കറായ ദീപയുടെയും പരേതനായ രാമദാസൻറെ മകനാണ് ദീപക്. നാട്ടുകാർ വിവരം അറിയിച്ചതിനെതുടർന്ന് പൊലീസ് സ്ഥലത്തെത്തുകയായിരുന്നു. ഇൻക്വസ്റ്റ് നടപടികൾക്കുശേഷം പോസ്റ്റ്‍മോർട്ടത്തിനായി കൊണ്ടുപോകും. മരണകാരണം വ്യക്തമല്ലെന്നും അന്വേഷിക്കുമെന്നും പൊലീസ് അറിയിച്ചു. ഇന്ന് രാവിലെയാണ് സംഭവം. പോസ്റ്റ്‍മോർട്ടത്തിനുശേഷമായിരിക്കും മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകുക.

Previous Post Next Post