വാഴൂർ പള്ളിയിൽ പരിശുദ്ധ പരുമല തിരുമേനിയുടെ പെരുന്നാൾ ഒരുക്കമായി


 പുളിക്കൽകവല:  പരിശുദ്ധ പരുമല തിരുമേനിയുടെ നാമത്തിലുള്ള വലിയ പെരുന്നാളിനും പതിറ്റാണ്ടുകൾ പിന്നിടുന്ന കിഴക്കൻ മേഖലയിലെ തീർത്ഥാടക സമൂഹത്തിന് സ്വീകരണത്തിനുള്ള ഒരുക്കങ്ങൾ വാഴൂർ സെന്റ് പീറ്റേഴ്സ് പള്ളിയിൽ ആരംഭിച്ചു. നവംബർ 1,2 തീയതികളിൽ നടക്കുന്ന പെരുന്നാൾ ശുശ്രൂഷകൾക്ക് മലങ്കര ഓർത്തഡോക്സ് സഭയിലെ മെത്രാപ്പോലീത്താ മാരും  ഇടുക്കി, കോട്ടയം ഭദ്രാസനങ്ങളിലെ വൈദികരും കാർമികത്വം നൽകും.

 നവംബർ ഒന്നിന് കിഴക്കൻ മേഖലയിൽ നിന്നും, മുണ്ടക്കയം മേഖലയിൽ നിന്നുമുള്ള നൂറുകണക്കിന് തീർത്ഥാടക സമൂഹത്തെ വാഴൂർ പള്ളിയുടെ അതിർത്തി ദേശമായ പതിനെട്ടാം മൈൽ ജംഗ്ഷനിൽ വികാരി ഫാദർ അലക്സ് തോമസ്, നാഴൂരിമറ്റത്തിന്റെ  നേതൃത്വത്തിൽ സ്വീകരിക്കും. വിവിധ സ്ഥലങ്ങളിലെ സ്വീകരണത്തിനും പ്രാർത്ഥനയ്ക്കും ശേഷം 5 ന് പുളിക്കൽ കവല ജംഗ്ഷനിൽ എത്തുന്ന വിശ്വാസി സമൂഹത്തെ വാഴൂർ പൗരാവലിയും ജനപ്രതിനിധികളും കൂടിച്ചേർന്ന് സ്വീകരിക്കും. 5. 30ന് വാഴൂർ പള്ളിയുടെ പ്രധാന കവാടമായ ജംഗ്ഷനിലെ മാർ ഗ്രിഗോറിയോസ് കുരിശങ്കണത്തിൽ സഹവികാരി ഫ: ജോൺ സ്കറിയ, ട്രസ്റ്റി എം.എ. അന്ത്രയോസ്, സെക്രട്ടറി രാജൻ  ഐസക് എന്നിവരുടെ  നേതൃത്വത്തിൽ  ഇടവക സമൂഹം തീർത്ഥാടകർക്ക് സ്വീകരണം ഒരുക്കും. തുടർന്ന് മാർ ഗ്രിഗോറിയോസ്  കുരിശങ്കണത്തിൽ  മെത്രാപ്പോലീത്തമാരുടെ പ്രധാന കാർമികത്വത്തിൽ പെരുന്നാൾ സന്ധ്യാ നമസ്കാരം 7 ന് പരുമല മാർ  ഗ്രിഗോറിയോസ് സ്മാരക പ്രഭാഷണം,
 7. 30 ന് ആശീർവാദം, നേർച്ച വിതരണം. 8 മുതൽ പള്ളി സെന്റിനറി ഹാളിൽ നേർച്ച കഞ്ഞി വിതരണം. പ്രധാന പെരുന്നാൾ ദിനമായ രണ്ടാം തീയതി വെളുപ്പിന് 4 ന് ആദ്യകുർബാന. 8 ന് രണ്ടാം കുർബാന. 5 ന് തീർത്ഥാടക സമൂഹം പരുമല കബറിലേക്ക് തീർത്ഥയാത്ര തുടരും. ശുശ്രൂഷകൾക്ക് വികാരി ഫാ.അലക്സ് തോമസ് നാഴൂരിമാറ്റം സഹവികാരി ഫാ. ജോൺ സ്കറിയ നടുത്തൊട്ടി, ഇടവക വൈദികർ, സമീപ ദേവാലയത്തിലെ വൈദികർ എന്നിവർ നേതൃത്വം നൽകും.
Previous Post Next Post