പാമ്പാടി : വാഴൂർ പതിനഞ്ചാം മൈൽ പെൻഷൻ ഭവന സമീപം ഇളപ്പുങ്കൽ കവലയിൽ ഓട്ടോറിക്ഷയും 407 ലോറിയും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ
ഓട്ടോറിക്ഷാ തൊഴിലാളിയായിരുന്ന ജോമോൻ( 33 )തുരുത്തിപള്ളിയിൽ മരിച്ചു അപകടത്തിൽ ഒടിഞ്ഞ് മടങ്ങിപ്പോയ ഓട്ടോറിക്ഷയിൽ നിന്നും
ഉള്ളിൽ കുടുങ്ങിപ്പോയ ഡ്രൈവറെ വളരെ ശ്രമപ്പെട്ടാണ് പുറത്തെടുത്തത് തുടർന്ന് പാമ്പാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു എങ്കിലും ജീവൻ രക്ഷിക്കാനായില്ല പള്ളിക്കത്തോട് പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു