തിരുവനന്തപുരത്ത് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു…




തിരുവനന്തപുരം : പുതുക്കുറിച്ചിയിൽ വള്ളം മറിഞ്ഞ് ഒരു മത്സ്യത്തൊഴിലാളി മരിച്ചു. കുമാർ(45) ആണ് മരിച്ചത്. മീൻ പിടിത്തത്തിന് പോകവെ വള്ളം മറിയുകയായിരുന്നു. ഇന്ന് പുലർച്ചെ 6 മണിക്കാണ് അപകടം ഉണ്ടായത്. 6 മത്സ്യത്തൊഴിലാളികളാണ് വള്ളത്തിൽ ഉണ്ടായിരുന്നത്.

പുതുക്കുറിച്ചി സ്വദേശിയായ ജോസഫിന്റെ ഉടമസ്ഥതയിലുള്ള വള്ളമാണ് ശക്തമായ തിരയിൽപ്പെട്ട് മറിഞ്ഞത്. കടലിലേക്ക് വീണ ഇയാളെ ഒപ്പമുണ്ടായിരുന്നവർ രക്ഷിച്ച് ആശുപത്രിയിൽ എത്തിക്കുന്ന വഴിയാണ് കുമാർ മരിക്കുന്നത്. സ്ഥിരമായി അപകടം നടക്കുന്ന പ്രദേശങ്ങളിൽ ഒന്നാണ് പുതുകുറിച്ചി. കഴിഞ്ഞ ദിവസവും സമാനമായ സംഭവം ഇവിടെ ഉണ്ടായിരുന്നു.
Previous Post Next Post