കോട്ടയം : ഷാഫി പറമ്പിലിനെ മർദ്ദിച്ചതിൽ പുതുപ്പള്ളിയിൽ വൻ പ്രതിഷേധം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗൺ ചുറ്റി നടത്തിയ പ്രകടത്തിനു ശേഷം ബ്ലോക്ക് പ്രസിഡന്റ് കെ ബി ഗിരീശന്റെ അധ്യക്ഷതയിൽ പുതുപ്പള്ളി കവലയിൽ ചേർന്ന യോഗം ഡി സി സി സെക്രട്ടറി സാബു പുതുപറമ്പിൽ ഉത്ഘാടനം ചെയ്തു. ഡിസിസി സെക്രട്ടറി ജെ ജി പാലക്കലോടി, അഡ്വ. സിജു കെ ഐസക്ക്, അനിയൻ മാത്യു, മാത്തച്ചൻ പാമ്പാടി,തോമസ് ചെറിയാൻ,ലത മോഹനൻ, സാം കെ വർക്കി,ബീന കുന്നത്ത് എന്നിവർ പ്രസംഗിച്ചു. എം. സി ബാബു,സെബാസ്റ്റ്യൻ ജോസഫ് അനീഷ് ഗ്രാമറ്റം,ഇ. കെ പ്രകാശൻ, ഗോകുലം ഗോപകുമാർ, തോമസ് ജോസഫ്, ഗിരീന്ദ്രൻ നായർ, ബെന്നി പി തോമസ്,വി എസ് ഗോപാലകൃഷ്ണൻ, ഷിബു ഏഴെപുഞ്ചയിൽ, എൻ. ജെ പ്രസാദ് എന്നിവർ പ്രകടത്തിനു നേതൃത്വം നൽകി.