പാമ്പാടി : ജീവൻ രക്ഷാ പരിശീലനം നേടി ജൂനിയർ ബസേലിയോസ് വിദ്യാർത്ഥികൾ- തൊണ്ടയിൽ ഭക്ഷണം കുരുങ്ങിയോ സിപിആർ ലഭിക്കാത്തതിനാലോ ജൂനിയർ ബസേലിയോ സ്കൂളിലെ വിദ്യാർഥികൾ ഉള്ളിടത്ത് ഇനി ഒരാളുടെ ജീവൻ അപകടത്തിലാ കില്ല. പാലാ മാർസ്ലീവാ മെഡിസിറ്റിയും സൗത്ത് പാമ്പാടി ജൂനിയർ ബസേലിയോസ് സ്കൂളും ചേർന്ന് സ്കൂളിൽ സംഘടിപ്പിച്ച ജീവൻ രക്ഷാ പരിശീലന പരിപാടിയിലും ആരോഗ്യ ബോധവൽക്കരണ ക്ലാസിലും പങ്കെടുത്ത കുട്ടികൾക്കും മാതാപിതാക്കൾക്കും ജീവനക്കാർക്കും ഇനിയും തങ്ങളെക്കൊണ്ട് എന്തൊക്കെയോ പറ്റും എന്ന ആത്മവിശ്വാസവും മാനസിക സംതൃപ്തിയും. ഡോ. കെലീറ്റ ജോർജ് ആരോഗ്യ ബോധവൽക്കരണ ക്ലാസും നീതു ജോർജ് ജീവൻ രക്ഷാ പരിശീലനവും നൽകി.മെഡിസിറ്റി അസിസ്റ്റന്റ് മാനേജർ അനീഷ് ആനിക്കാട് ആമുഖപ്രസംഗം നടത്തി. സ്കൂൾ മാനേജർ അഡ്വ. സിജു കെ ഐസക്ക് പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. പ്രിൻസിപ്പാൾ ജയശ്രീ കെ. ബി,വൈസ് പ്രിൻസിപ്പാൾ രഞ്ജിനികെ. ജി, സ്റ്റാഫ് സെക്രട്ടറി ശ്രുതിമോൾ ജോയ് എന്നിവർ പ്രസംഗിച്ചു. പരിശീലനത്തിൽ പങ്കെടുത്ത എല്ലാവർക്കും സർട്ടിഫിക്കറ്റുകൾ നൽകി.