സ്വര്‍ണവില ലക്ഷത്തിലേക്ക് അടുക്കാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം മതിയെന്നാണ് ദിവസേനയുള്ള ഈ വർദ്ധന സൂചിപ്പിക്കുന്നത്. പണിക്കൂലി കൂടാതെ സ്വര്‍ണം കൈയില്‍ കിട്ടാന്‍ ഒരു ലക്ഷം രൂപ നല്‍കേണ്ട സമയം അധികം വിദൂരമല്ലെന്നാണ് ഈ മേഖലയിലെ വിദഗ്ധര്‍ പ്രവചിക്കുന്നത്. സ്വര്‍ണവില കുറഞ്ഞിട്ട് സ്വര്‍ണം വാങ്ങാമെന്ന പ്രതീക്ഷയാണ് ഓരോ ദിവസവും അസ്തമിച്ചു കൊണ്ടിരിക്കുന്നത്. ഓരോ ദിവസവും കഴിയുന്തോറും സ്വര്‍ണത്തിന്റെ ഡിമാന്റ് കൂടുന്നതാണ് വില വർദ്ധനവിന് കാരണം