'കഴിവ് ഒരു മാനദണ്ഡമാണോ', കെപിസിസി പുനഃസംഘടനയില്‍ അതൃപ്തി




ന്യൂഡല്‍ഹി: രാഷ്ട്രീയകാര്യ സമിയില്‍ ആറ് അംഗങ്ങളെ ഉള്‍പ്പെടുത്തി കെപിസിസി പുനഃസംഘടന പ്രഖ്യാപിച്ചതിന് പിന്നാലെ അതൃപ്തിയും പരസ്യപ്പെടുന്നു. കോണ്‍ഗ്രസ് വക്താക്കളില്‍ ഒരാളായ ഡോ. ഷമ മുഹമ്മദാണ് പരോക്ഷ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നുത്. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പോസ്റ്റില്‍ 'കഴിവ് ഒരു മാനദണ്ഡമാണോ!' എന്ന് ഷമ മുഹമ്മദ് ചോദിക്കുന്നു. 

 13 വൈസ് പ്രസിഡന്റ് മാരും 58 ജനറല്‍ സെക്രട്ടറിമാരുമാണ് പട്ടികയില്‍ ഉള്ളത്. എന്നാല്‍ കെപിസിസി സെക്രട്ടറിമാരെ പ്രഖ്യാപിക്കാതെയാണ് ഭാരവാഹി പട്ടിക ദേശീയ നേതൃത്വം പുറത്തിറക്കിയിരിക്കുന്നത്. വി എ നാരായണന്‍ ആണ് ട്രഷറര്‍. എംപിമാരായ രാജ്‌മോഹന്‍ ഉണ്ണിത്താന്‍, വി കെ ശ്രീകണ്ഠന്‍, ഡീന്‍ കുര്യാക്കോസ് എന്നിവരെ രാഷ്ട്രീയകാര്യ സമിതിയില്‍ ഉള്‍പ്പെടുത്തി. പന്തളം സുധാകരന്‍, സി പി മുഹമ്മദ്, എ കെ മണി എന്നിവരും പുതിയ രാഷ്ട്രീയകാര്യ സമിതി അംഗങ്ങളാണ്. ടി.ശരത്ചന്ദ്ര പ്രസാദ്, ഹൈബി ഈഡന്‍, പാലോട് രവി, വി ടി ബല്‍റാം, വി പി സജീന്ദ്രന്‍, മാത്യു കുഴല്‍നാടന്‍, ഡി. സുഗതന്‍, രമ്യ ഹരിദാസ്, എം ലിജു, എ എ ഷുക്കൂര്‍, എം വിന്‍സന്റ്, റോയ് കെ പൗലോസ്, ജയ്‌സണ്‍ ജോസഫ് എന്നിവരാണ് വൈസ് പ്രസിഡന്റുമാര്‍. പാലക്കാട് ഉപതിരഞ്ഞെടുപ്പ് സമയത്ത് ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന സന്ദീപ് വാരിയര്‍ ജനറല്‍ സെക്രട്ടറിയായി പട്ടികയില്‍ ഇടംപിടിച്ചു.
Previous Post Next Post