ബംഗാളിലെ പ്രളയം,ഡാം പറയാതെ തുറന്ന് വിട്ടെന്ന് ആരോപിച്ച് ബിജെപി നേതാക്കളെ കൂട്ടത്തോടെ പഞ്ഞിക്കിട്ട് ജനം



നഗ‌രാകാട്ട: പശ്ചിമബംഗാളിൽ പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങൾ പരിശോധിക്കാനെത്തിയ ബിജെപി എംപിയേയും മറ്റ് നേതാക്കളേയും കല്ലെറിഞ്ഞ് ഓടിച്ച് ജനക്കൂട്ടം. മാൾഡ ഉത്തരയിൽനിന്നുള്ള എംപി ഖഗൻ മുർമുവിനും സംഘത്തിനും നേരെ തിങ്കളാഴ്ച ഉച്ചയോടെയാണ് ആക്രമണം ഉണ്ടായത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഖഗൻ മുർമുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പശ്ചിമ ബംഗാളിലെ ജൽപായ്ഗുരി ജില്ലയിലെ നഗ‌രാകാട്ടയിൽ പ്രളയത്തിലും മണ്ണിടിച്ചിലിലും നാശനഷ്ടമുണ്ടായ പ്രദേശങ്ങളിൽ പരിശോധനയ്ക്കും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുമായി എത്തിയതായിരുന്നു ഖഗൻ മുർമുവും സംഘവും. ബിജെപി എംഎൽഎ ശങ്കർ ഘോഷും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. ഇരുവരേയും ഒരു കൂട്ടം ആളുകൾ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു.ഡാമിലെ ജലം പറയാതെ തുറന്ന് വിട്ടത് ബിജെപിക്ക് കനത്ത തിരിച്ചടിയാണ്
Previous Post Next Post