മലക്കപ്പാറയിലേക്കുള്ള ബസിന് മുന്നിൽ പരാക്രമവുമായി കബാലി, ബസിന് കേടുപാട്...





തുടർച്ചയായ മൂന്നാം ദിവസവും അതിരപ്പള്ളിയിൽ കാട്ടുകൊമ്പൻ കബാലിയുടെ പരാക്രമം. ഇന്നലെ രാത്രി മലക്കപ്പാറയിലേക്കുള്ള കെഎസ്ആർടിസി ബസ്സിന് നേരെയാണ് കബാലി പരാക്രമം കാണിച്ചത്. കബാലിയുടെ ആക്രമണത്തിൽ ബസിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. എന്നാൽ യാത്രക്കാർക്ക് പരിക്കില്ല. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫ് ഇടപെട്ടതിനേ തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരും പൊലീസ് ഉദ്യോഗസ്ഥരും ചേർന്നാണ് കബാലിയെ റോഡിൽനിന്ന് നീക്കിയത്
Previous Post Next Post