കണ്ണൂർ : നടൻ മമ്മൂട്ടിക്ക് വേണ്ടി രാജരാജേശ്വര ക്ഷേത്രത്തിൽ പൊന്നിൻകുടം വഴിപാട് നടത്തി. മമ്മൂട്ടിയുടെ ആയുരാരോഗ്യത്തിനുവേണ്ടി തിരുവനന്തപുരം സ്വദേശി എ ജയകുമാറാണ് പൊന്നിൻകുടം വഴിപാട് നടത്തിയത്. ഉത്രം നക്ഷത്രത്തിലാണ് വഴിപാട് നടത്തിയത്. ജയകുമാറിനെ ക്ഷേത്രം ഭാരവാഹികൾ രാജരാജേശ്വരന്റെ ഫോട്ടോ നൽകി സ്വീകരിച്ചു.