ഫ്രഷ്‌കട്ടിനെതിരായ സമരം: ആരോപണങ്ങൾ നിഷേധിച്ച് സമരസമിതി




താമരശ്ശേരിയിലെ ഫ്രഷ് കട്ട് സമരത്തിലെ സംഘർഷത്തിൽ തങ്ങൾക്കെതിരായ ആരോപണങ്ങൾ നിഷേധിച്ച് സമരസമിതി. ഫ്രഷ് കട്ടിംഗ് ഗുണ്ടകളോ എതിരാളികളോ ആണ് പ്രശ്നങ്ങൾ സൃഷ്ടിച്ചത് എന്ന് സമരസമിതി വ്യക്തമാക്കി. DYFI ബ്ലോക്ക് സെക്രട്ടറിക്കെതിരെ അടക്കം പോലീസ് കേസ് എടുത്തത് പുനഃ പരിശോധിക്കണമെന്ന് ഡിവൈഎഫ്ഐ താമരശ്ശേരി ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു.

താമരശ്ശേരി സമരത്തിൽ SDPI നുഴഞ്ഞുകയറി പ്രശ്നങ്ങൾ സൃഷ്ടിച്ചു എന്നാണ് സിപിഎമ്മിന്റെ ആരോപണം. എന്നാൽ ഇതിനെയെല്ലാം തള്ളി സമരസമിതി തന്നെ രംഗത്തെത്തി. എല്ലാ രാഷ്ട്രീയ പാർട്ടികളും സമരസമിതിയുടെ ഭാഗമായിരുന്നു എന്ന് ഫ്രഷ് കട്ട് സമരസമിതി ചെയർമാൻ പറഞ്ഞു . കുട്ടികളെയും സ്ത്രീകളെയും കവചമാക്കി എന്ന പോലീസ് ആരോപണവും സമരസമിതി നിഷേധിച്ചു . ഫ്രഷ് കട്ടിൻ്റെ ഗുണ്ടകളോ , ഇവരുടെ എതിരാളികളോ ആണ് പ്രശ്നങ്ങൾ സൃഷ്ടിച്ചതെന്നും ഇവർ വ്യക്തമാക്കി
Previous Post Next Post