കൂട്ടിക്കൽ കാവാലിയിൽ വൻതോതിൽ ലഹരി ഉല്പന്നങ്ങൾ പിടികൂടി


 നാല് ലക്ഷം രൂപയുടെ നിരോധിത പാൻ മസാലയാണ് മുണ്ടക്കയം എക്സൈസ് പിടികൂടിയത്.
കാവാലി വ്യൂ പോയിന്റിന്റെ സമീപത്തെ പറമ്പിൽ നിന്നുമാണ്  10 ചാക്കുകളിലായി പാൻ മസാല പിടികൂടുന്നത്. എക്സൈസിന് കിട്ടിയ  രഹസ്യ വിവരത്തെ തുടർന്നായിരുന്നു റെയ്ഡ്.  

പ്രതികൾക്കായി  തിരച്ചിൽ   വ്യാപകമാക്കിയതായി  എക്സൈസ് അധികൃതർ അറിയിച്ചു.
വരും ദിവസങ്ങളിലും മേഖലയിൽ കർശന പരിശോധന നടത്തുമെന്നും എക്സൈസ്  അറിയിച്ചു.
Previous Post Next Post