തെരുവുനായ കുറുകെച്ചാടി, സ്കൂട്ടർ നിയന്ത്രണംവിട്ട് മറിഞ്ഞു; രണ്ട് യുവതികൾക്ക് പരിക്ക്, സംഭവം താമരശ്ശേരിയിൽ






കോഴിക്കോട് : കോഴിക്കോട്- കൊല്ലഗൽ ദേശീയപാതയിൽ താമരശ്ശേരിക്ക് സമീപം നെരൂക്കുംചാലിൽ തെരുവുനായ കുറുകെ ചാടിയതിനെ തുടര്‍ന്ന് സ്കൂട്ടർ നിയന്ത്രണംവിട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ രണ്ട് യുവതികൾക്ക് പരിക്കേറ്റു. പേരാമ്പ്ര സ്വദേശികളായ ആർദ്ര, ആതിര എന്നിവർക്കാണ് പരിക്കേറ്റത്.

ഇരുവരെയും താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയതിനു ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Previous Post Next Post