
കോട്ടയത്ത് കൈയിലിരുന്ന തോട്ട പൊട്ടി യുവാവിന്റെ കൈപ്പത്തി തകർന്നു. കോട്ടയം ചിറക്കടവിലാണ് സംഭവം. ചിറക്കടവ് സ്വദേശി 48 കാരനായ ബൈജുവിനാണ് പരിക്കേറ്റത്. ഇയാൾ മദ്യലഹരിയിലായിരുന്ന ഇയാളുടെ കൈയ്യിലിരുന്നാണ് തോട്ട പൊട്ടിയത്. കിണർ പണിക്ക് ഉപയോഗിക്കുന്ന തോട്ടയാണ് പൊട്ടിയതെന്നാണ് വിവരം. ഗുരുതരമായി പരിക്കേറ്റ ബൈജുവിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.