
നിലമ്പൂരിൽ പനിയെയും ഛർദ്ദിയെയുംതുടർന്ന് ആശുപത്രിയിൽ ഡോക്ടറെ കാണാനായി കാത്തിരിക്കെ മൂന്നുവയസ്സുകാരി മരിച്ചു. നിലമ്പൂർ ജില്ലാ ആശുപത്രിയിലാണ് സംഭവം. നിലമ്പൂർ ആദിവാസി ഊരായ പാലക്കയം നഗറിലെ അജിത്–സൗമ്യ ദമ്പതികളുടെ മൂന്നുവയസ്സുകാരിയായ മകൾ സനോമിയയാണ് മരിച്ചത്. പനിയും ഛർദ്ദിയും ഉണ്ടായതിനെ തുടർന്നാണ് കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചത്. കുട്ടി ആശുപത്രിയിലെത്തുന്നതിന് മുൻപെ മരിച്ചതായി ആശുപത്രി സൂപ്രണ്ട് പറഞ്ഞു