പഠിപ്പിക്കുന്നതിനിടെ യുവതിക്ക് മിന്നലേറ്റു…കുട്ടികൾ രക്ഷപ്പെട്ടത് അത്ഭുതകരമായി…


        

പാലക്കാട് കുറ്റനാട് ഇടിമിന്നലേറ്റ് യുവതിക്ക് പരിക്ക്. കൂറ്റനാട് അരി ഗോഡൗണിന് സമീപം താമസിക്കുന്ന മേനോത്ത് ഞാലിൽ അശ്വതിക്കാണ് ഇടിമിന്നലേറ്റത്. കുട്ടികളെ പഠിപ്പിക്കുന്നതിനിടെ പുസ്തകം എടുക്കാൻ മുറിക്കകത്തേക്ക് കടക്കുന്നതിനിടെയായിരുന്നു അതിശക്തമായ മിന്നലേറ്റത്. സംഭവത്തില്‍ അശ്വതിയുടെ കൈക്കാണ് പൊള്ളലേറ്റത്. അൽപ്പ സമയം ചലനശേഷി നഷ്ടമായ ഇവരെ ഉടൻ തന്നെ കൂറ്റനാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീട്ടിലെ കുട്ടികൾ അടക്കമുള്ള കുടുംബാഗങ്ങൾ ഇടിമിന്നലിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു.
Previous Post Next Post