ഹൂതി സൈനികമേധാവിയെ വധിച്ച് ഇസ്രയേൽ.. മറുപടി നൽകുമെന്ന് ഹൂതികൾ…



യെമനിലെ ഹൂതികളുടെ സൈനികമേധാവിയെ വധിച്ച് ഇസ്രയേൽ. സൈനികമേധാവി അബ്ദുൾ കരീം അൽ ഗമാരിയാണ് കൊല്ലപ്പെട്ടത്. ഇസ്രയേൽ കഴിഞ്ഞ ഓഗസ്റ്റിൽ നടത്തിയ ആക്രമണത്തിൽ അൽ ഗമാരിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. പരുക്കുകൾ മൂലം ഗമാരി കൊല്ലപ്പെട്ടെന്ന് ഇസ്രയേൽ പ്രതിരോധമന്ത്രി ഇസ്രയേൽ കാറ്റ്‌സ് അറിയിച്ചു.

ഇസ്രയേലിന് കനത്ത മറുപടി നൽകുമെന്ന് ഹൂതികൾ അറിയിച്ചു. അല്‍ ഗമാരിയുടെ 13 വയസ്സുള്ള മകനും മരിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. സെപ്റ്റംബർ അവസാനം യെമനിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണങ്ങളുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് സനായിലെ ഹൂതികളുടെ ജനറൽ സ്റ്റാഫ് ആസ്ഥാനമാണെന്ന് ഇസ്രയേൽ സൈന്യം മുന്‍പ് സൂചിപ്പിച്ചിരുന്നു.

അതേസമയം, ഓഗസ്റ്റില്‍ ഉണ്ടായ ആക്രമണത്തില്‍ പരിക്കേറ്റാണ് അല്‍ ഗമാരി മരിച്ചതെന്നാണ് ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്‌സ് എക്സില്‍ കുറിച്ചത്. ശത്രുവുമായുള്ള പോരാട്ടം അവസാനിച്ചിട്ടില്ല. ഇസ്രയേല്‍ ചെയ്തതിന് പ്രതികാരം ചെയ്യുമെന്ന് ഹൂതികള്‍ പ്രസ്താവനയിൽ വ്യക്തമാക്കി.
Previous Post Next Post