ഇടപ്പള്ളി മണ്ണുത്തി ദേശീയപാത നവീകരണത്തിന്റെ ഭാഗമായുണ്ടായ ഗതാഗത കുരുക്കുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഏർപ്പെടുത്തിയിരുന്ന പാലിയേക്കരയിലെ ടോൾ പിരിവ് വിലക്ക് നീക്കി. കർശന ഉപാധികളോടെ ടോൾ പിരിക്കാമെന്നാണ് കോടതിയുടെ പുതിയ ഉത്തരവ്. യാത്രക്കാരുടെ സുരക്ഷാ ഉറപ്പാക്കണം, പുതിയ ടോൾ നിരക്ക് ഈടാക്കാൻ പാടില്ല തുടങ്ങിയ ഉപാധികളാണ് കോടതി മുന്നോട്ട് വെച്ചിട്ടുള്ളത്. രണ്ടാഴ്ചയ്ക്ക് ശേഷം കേസ് വീണ്ടും കോടതി പരിഗണിക്കുമെന്നാണ് വിവരം.രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് പാലിയേക്കരയിൽ വീണ്ടും ടോൾ പിരിവ് പുനഃരാരംഭിച്ചിരിക്കുന്നത്.