പതിനാലു വർഷങ്ങൾക്കുശേഷം പിതാവിൻ്റെ കൊലപാതകത്തിൻ്റെ പ്രതികാരം ചെയ്ത് മകൻ ! കൊലപാതകിയെ വെടിവെച്ച് കൊന്നു



ലക്‌നൗ: പതിനാലുവർഷങ്ങൾക്കുശേഷം പിതാവിൻ്റെ കൊലപാതകത്തിന് പ്രതികാരം ചെയ്ത് മകൻ. പിതാവിൻ്റെ കൊലപാതകിയെ മകന് വെടിവെച്ച് കൊന്നു. നാല്പത്തിയഞ്ചുകാരനായ ജയ്‌വീർ ആണ് കൊല്ലപ്പെട്ടത്. ഉത്തർപ്രദേശിലെ മംഗ്ലോറ ഗ്രാമത്തിലാണ് സംഭവം. വൈകുന്നേരം വയലിൽ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ജയ്വീറിനുനേരെ മുപ്പതുകാരനായ രാഹുൽ വെടിവയ്ക്കുകയായിരുന്നു.


രാഹുലിനെതിരെ കേസെടുത്തതായി എസ്പി സന്തോഷ് കുമാർ സിങ് പറഞ്ഞു. രാഹുൽ ഒളിവിലാണ്. കൊല്ലപ്പെട്ട ജയ്‌വീറിൻ്റെ ശരീരം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. പ്രദേശത്തെ സുരക്ഷ വർദ്ധിപ്പിക്കുകയും കൂടുതൽ


വർഷങ്ങൾ പഴക്കമുളള പകയാണ് ജയ്വീറിൻ്റെ കൊലപാതകത്തിൽ രാഹുലിൻ്റെ പിതാവ് ബ്രിജ്പാലിനെ ജയ് വീറാണ് കൊലപ്പെടുത്തിയത്. 2011-ലായിരുന്നു സംഭവം. കേസിൽ 11 വർഷം ജയ് വീർ ജയിൽ ശിക്ഷ അനുഭവിച്ചിരുന്നു. ജയിൽമോചിതനായ ഇയാൾ മൂന്നുവർഷമായി മംഗ്ലോറ ഗ്രാമത്തിൽ താമസിച്ചുവരികയായിരുന്നു. പിതാവിനെ കൊല്ലപ്പെടുമ്പോൾ കൗമാരക്കാരനായ രാഹുൽ വർഷങ്ങളോളം പകയോടെ കാത്തിരുന്നതാണ് പിതാവിൻ്റെ ഘാതകനെ കൊലപ്പെടുത്തിയത്.

Previous Post Next Post