ഫ്രഷ് കട്ട് ഇന്ന് തുറക്കില്ല…ഉടമകൾ പറയുന്നത്…




കോഴിക്കോട് : സംഘര്‍ഷത്തിന് പിന്നാലെ അടച്ചുപൂട്ടിയ താമരശ്ശേരിയിലെ ഫ്രഷ് കട്ട് അറവ് മാലിന്യ സംസ്‌കരണ കേന്ദ്രം ഇന്ന് തുറക്കില്ല. ഡയറക്ടര്‍ ബോര്‍ഡ് യോഗം ചേര്‍ന്ന് പൊലീസ് സുരക്ഷ ഉറപ്പുവരുത്തിയതിന് ശേഷം മാത്രമേ തുറന്നു പ്രവര്‍ത്തിക്കുകയുളളു. ഇന്നലെ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് ഇന്ന് പ്ലാന്റ് തുറന്നുപ്രവര്‍ത്തിക്കാനുളള അനുമതി കൊടുത്തത്. എന്നാല്‍ ഇന്ന് സ്ഥാപനം തുറന്ന് പ്രവര്‍ത്തിക്കുന്നില്ല എന്ന് ഉടമകള്‍ അറിയിക്കുകയായിരുന്നു.

ഇന്ന് പ്ലാന്റ് തുറന്നുപ്രവര്‍ത്തിക്കുമ്പോള്‍ അക്രമം ഉണ്ടാകാനുളള സാധ്യത കാണുന്നുണ്ടെന്നും പൊലീസ് സംരക്ഷണം ഉറപ്പാക്കിയശേഷം മാത്രമേ പ്ലാന്റ് തുറന്ന് പ്രവര്‍ത്തിക്കുകയുളളു എന്നുമാണ് സ്ഥാപനം അറിയിച്ചത്.
Previous Post Next Post