കുമ്പളയിൽ വിദ്യാർഥികളുടെ ഗസ അനുകൂല മൈമിനിടെ കർട്ടൻ താഴ്ത്തിയ അധ്യാപകർ സംഘപരിവാർ അനുകൂല സംഘടനയിലെ അംഗങ്ങളെന്ന് റിപ്പോർട്ട്. അധ്യാപകരായ പ്രദീപ് കുമാർ, സുപ്രീത് എന്നിവരാണ് കർട്ടൻ താഴ്ത്തിയത്. അധ്യാപകർ ദേശീയ അധ്യാപക പരിഷത്ത് (എൻടിയു) അംഗങ്ങളാണ്. പലസ്തീന് ഐക്യദാഢ്യം പ്രഖ്യാപിച്ച് നടത്തിയ വിദ്യാർത്ഥികളുടെ മൈംമിങാണ് അധ്യാപകർ തടസ്സപ്പെടുത്തിയത്. കാസർ​ഗോഡ് കുമ്പള ​ഗവ.ഹയർ സെക്കന്ററി സ്കൂളിലായിരുന്നു സംഭവം.

വിഷയത്തിൽ വിദ്യാഭ്യാസമന്ത്രി റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. പലസ്തീനിലെ കുഞ്ഞുങ്ങൾക്കൊപ്പമാണ് കേരളമെന്നും ഇതേ മൈം വേദിയിൽ അവതരിപ്പിക്കാൻ അനുമതി നൽകുമെന്നും മന്ത്രി പറഞ്ഞു. മുടങ്ങിയ കലോത്സവം തിങ്കളാഴ്ച്ച വീണ്ടും നടത്തും. പലസ്തീനിൽ ഇസ്രയേൽ നടത്തുന്ന കൂട്ടക്കുരുതിയാണ് സ്‌കൂളിലെ പ്ലസ്ടു വിദ്യാർഥികൾ പ്രമേയമാക്കിയത്.