ഹനാൻ ഷായുടെ സംഗീത പരിപാടിക്കിടെ വൻ തിക്കും തിരക്കും.. 10 പേർക്ക്.. ഗതാഗതം സ്തംഭിച്ചു..


സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ഹനാൻഷായുടെ സംഗീത പരിപാടിക്കിടെ വൻ തിക്കുംതിരക്കും. നഗരത്തിൽ ഗതാഗതം സ്തംഭിച്ചു. കാസർകോട് പുതിയ ബസ്‌സ്റ്റാൻഡിന് സമീപമുള്ള മൈതാനത്താണ് പരിപാടി. സംഗീത പരിപാടി ആരംഭിക്കുന്നതിന് മുൻപ് തന്നെ ആളുകൾ ഇവിടെ തടിച്ചുകൂടുകയായിരുന്നു.ശാരീരിക അസ്വസ്ഥതകളെ തുടർന്ന് 10 പേരെ ആശുപത്രിയിലേക്ക് മാറ്റി.

പരിപാടി നടക്കുന്ന വേദിക്ക് പുറത്ത് നൂറു കണക്കിന് ആൾക്കാർ തിങ്ങി നിറയുകയായിരുന്നു. ജനത്തെ നിയന്ത്രിക്കാൻ പാടുപെട്ടതിനെ തുടർന്ന് പൊലീസ് ലാത്തിവീശി. സംഘാടകർ പ്രതീക്ഷിച്ചതിലും അധികം ആളുകളെത്തിയതാണ് തിക്കുംതിരക്കിനും കാരണമായത്.

Previous Post Next Post