എനിക്ക് നേരെ ദുർമന്ത്രവാദം, 13 പിശാചുക്കളെ അവരയച്ചു, ഒടുവിൽ ഞാൻ..


മലയാളികൾക്ക് ഏറെ സുപരിചിതയായ നടിയാണ് മോഹിനി. മമ്മൂട്ടി അടക്കമുള്ള നിരവധി അഭിനേതാക്കൾക്കൊപ്പം സ്ക്രീൻ പങ്കിട്ട മോഹിനി ക്രിസ്തുമതം സ്വീകരിച്ച വാർത്ത ഏറെ ശ്രദ്ധനേടിയിരുന്നു. വിവാഹ ശേഷം ആയിരുന്നു മോഹിനിയുടെ മതം മാറ്റം. ഇതൊരിക്കലും മതം മാറ്റമല്ലെന്നും മനം മാറ്റമാണെന്നുമാണ് മോഹിനി ഇപ്പോൾ പറയുന്നത്. തന്റെ നേർക്ക് പൈശാചിക ശക്തികളെ ഭർത്താവിന്റെ കുടുംബത്തിലുള്ളൊരാൾ അയച്ചുവെന്നും അതിൽ നിന്നുമുള്ള മോക്ഷം തേടിയുള്ള യാത്രമാണ് തന്നെ ജീസസിലേക്ക് അടുപ്പിച്ചതെന്നും മോഹിനി പറയുന്നു.

ഒരുകാലത്ത് മോഹിനിയെ പിശാച് പിടിച്ചെന്ന തരത്തിൽ കേട്ടിരുന്നല്ലോ എന്ന ചോദ്യത്തിന് “പിശാച് പിടിച്ചു എന്നല്ല. അതിന് വേണ്ടി ആളുകൾ അയച്ചിരുന്നു. ഹാരി പോർട്ടർ സിനിമ പോലെയാണ് ആ കഥ. ബ്ലാക് മാജിക് എന്നൊക്കെ പറയാം. ഒരു നല്ല ശക്തിയുണ്ടെങ്കിൽ ഒരു മോശം ശക്തിയും ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നുണ്ട്. എന്റെ അനുഭവത്തിൽ നിന്നുമാണിത് പറയുന്നത്. 13 പിശാചുക്കളെയാണ് അവർ എന്റെമേൽ അയച്ചിരുന്നത്. വിവാഹത്തിന് ശേഷമായിരുന്നു ഇത്. എന്റെ ഭർത്താവിന്റെ കുടുംബക്കാരിൽ ഒരാളായിരുന്നു അത് ചെയ്തത്. രാത്രിയിൽ ഉറക്കം വരില്ല. എപ്പോഴും എനിക്ക് വയ്യായ്ക തന്നെ. പേടിപ്പിക്കുന്ന സ്വപ്നങ്ങളായിരുന്നു എന്നും. ആരൊക്കെയോ നടക്കുന്ന പോലെ തോന്നും. ഇത് വല്ല കെമിക്കൽ അല്ലെങ്കിൽ ഹോർമോണൽ ഇംബാലൻസ് ആണോന്ന് ഞാൻ ചിന്തിച്ചു. ഒടുവിൽ ജോത്സ്യം നോക്കിയപ്പോഴാണ് എനിക്ക് ബ്ലാക് മാജിക് ചെയ്തിട്ടുണ്ടെന്ന് അറിഞ്ഞത്. ദൈവത്തിന് അല്ലാതെ മറ്റാർക്കും എന്നെ രക്ഷിക്കാനാവില്ലെന്നും അവർ പറഞ്ഞു. ഭർത്താവിനെ ഉപേക്ഷിച്ച്, ഞാൻ മരിക്കാൻ വേണ്ടിയായിരുന്നു അവർ ബ്ലാക് മാജിക് ചെയ്തത്”, എന്ന് മോഹിനി പറയുന്നു.

Previous Post Next Post