
തിരുവനന്തപുരം: 18കാരനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികൾ കോടതിയിൽ കീഴടങ്ങി. തമ്പാനൂർ തോപ്പിൽ താമസിക്കുന്ന അലൻ എന്ന യുവാവിന്റെ കൊലപാതകത്തിൽ 5 പ്രതികളാണ് കോടതിയിൽ കീഴടങ്ങിയത്. തൈക്കാട് ഗ്രൗണ്ടിൽ ഫുട്ബോൾ മാച്ചിനിടെ ഇരു വിഭാഗങ്ങൾ തമ്മിലുണ്ടായ തർക്കത്തിന്‍റെ തുടർച്ചയാണ് കൊലപാതകം.
ഫുട്ബോൾ ക്ലബ്ബുകൾ തമ്മില്‍ നാളുകളായി നിലനില്‍ക്കുന്ന തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. തർക്കം തീർക്കാൻ ഒത്തുതീർപ്പ് ചർച്ച നടത്തിയിരുന്നു. അതിനിടയിലായിരുന്നു കൊലപാതകം. കൂടുതലും വിദ്യാർത്ഥികളാണ് ക്ലബ്ബിൽ കളിക്കുന്നത്. പ്രശ്നം തീർക്കാൻ പുറത്തുള്ളവരെയും കൂട്ടിയിരുന്നു. സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളുടെ പരിശോധനയിലാണ് പ്രതികളെക്കുറിച്ച് പൊലീസിന് സൂചന ലഭിച്ചത്. ഹെൽമെറ്റ് കൊണ്ട് ശക്തമായി അലന്‍റെ തലയിൽ ഇടിക്കുകയും കത്തികൊണ്ട് നെഞ്ചിൽ കുത്തുകയും ചെയ്തെന്നാണ് സാക്ഷി മൊഴി.