
ഡിവൈഡർ തകർത്ത സംഭവത്തിൽ അനിൽ അക്കരക്കെതിരെ കേസെടുത്ത് പൊലീസ്. ബിഎൻഎസ് 324(4) പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. 19160 രൂപയുടെ നഷ്ടമുണ്ടാക്കിയെന്നാണ് എഫ്ഐആറിലുള്ളത്. ജാമ്യം ലഭിക്കാവുന്ന വകുപ്പാണ് ചുമത്തിയിരിക്കുന്നത്. മുതുവറ ക്ഷേത്രത്തിലേക്കുള്ള വഴി ഡിവൈഡർ വച്ച് അടച്ചു എന്നാരോപിച്ചാണ് അനിൽ അക്കര ഡിവൈഡർ തകർത്തത്. പിന്നീട് പൊലീസ് കാവലിൽ കരാർ കമ്പനി ഡിവൈഡർ വീണ്ടും കെട്ടിയിരുന്നു. തൃശൂർ കുന്നംകുളം പാതയിലെ മുതുവറയിലാണ് സംഭവം. വഴിയൊരുക്കുന്നതിനാണ് ഡിവൈസർ തകർത്തതെന്ന് ആയിരുന്നു അനിൽ അക്കരയുടെ പ്രതികരണം