സൗത്ത് പാമ്പാടി സെന്റ്. സ്റ്റീഫൻസ് സി. എസ്. ഐ സഭയുടെ ആദ്യഫലപ്പെരുന്നാൾ 2025 നവംബർ 24,25 (തിങ്കൾ, ചൊവ്വ) എന്നി തീയതികളിൽ




സൗത്ത് പാമ്പാടി: സി എം എസ് മിഷനറി ആയിരുന്ന റവ. എ. എഫ് പെയിന്റർ സായിപ്പ് 1889 ൽ സ്ഥാപിച്ച തെക്കൻ പാമ്പാടിയിലെ ആദ്യ ക്രൈസ്തവ ദേവാലയമായ സൗത്ത് പാമ്പാടി സെന്റ്. സ്റ്റീഫൻസ് സി. എസ്. ഐ സഭയുടെ ആദ്യഫലപ്പെരുന്നാൾ 2025 നവംബർ 24,25 (തിങ്കൾ, ചൊവ്വ) എന്നി തീയതികളിൽ നടത്തപ്പെടും. 24 ന് വൈകിട്ട് 6.30 ന്   മാന്തുരുത്തി കവലയിലേക്ക്  വിശ്വാസ റാലിയും തുടർന്ന് വിശുദ്ധ സംസർഗ്ഗ ശുശ്രുഷയും നടത്തപ്പെടും. നെടുങ്ങാടപ്പള്ളി ഇടവക വികാരി റവ. തോമസ് പായിക്കാട് മുഖ്യ അഥിതിയായിരിക്കും. 25 ചൊവ്വ രാവിലെ 7 മുതൽ ആദ്യഫല ശേഖരണം, 10 മണിക്ക് ആദ്യഫല സ്തോത്ര ആരാധന, സ്നേഹവിരുന്ന്, ആദ്യഫല ലേലം എന്നിവ നടത്തപ്പെടും. റവ. ലിന്റോ എം തോമസ്, കാറ്റക്കിസ്റ്റ് ഇവാ. ഡി. ജോൺ എന്നിവർ ശുശ്രുഷകൾക്ക് നേതൃത്വം നൽകും.
Previous Post Next Post