പ്രായം കൊണ്ട് താരമായി സിസിന…യുഡിഎഫ് സിറ്റിംഗ് സീറ്റ് പിടിക്കാൻ 21 വയസുകാരിയുമായി എൽഡിഎഫ്

..

കൊടിയത്തൂര്‍ പഞ്ചായത്തിലേക്ക് മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളില്‍ പ്രായം കൊണ്ട് താരമായിരിക്കുകയാണ് സിസിന പ്രവീണ്‍. പഞ്ചായത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി തങ്ങളുടെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചപ്പോഴാണ് ഈ ഇരുപത്തൊന്നുകാരിയുടെ സാന്നിദ്ധ്യം ശ്രദ്ധേയമായത്. മുക്കത്ത് സ്വകാര്യ കമ്പ്യൂട്ടര്‍ സ്ഥാപനത്തില്‍ ഡിസിഎ വിദ്യാര്‍ത്ഥിനിയായ സിസിന കൊടിയത്തൂര്‍ പഞ്ചായത്തിലെ പത്താം വാര്‍ഡായ ഉച്ചക്കാവില്‍ നിന്നുമാണ് ജനവധി തേടുന്നത്.

ഇത്തവണ കൊടിയത്തൂരില്‍ പ്രസിഡന്റ് പദവി പട്ടികജാതി വനിതാ സംവരണമായതിനാല്‍ സിസിനയുടെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് ഏറെ പ്രത്യേകതയുണ്ട്. മലപ്പുറം ജില്ലയിലെ തച്ചണ്ണ സ്വദേശിയായ സിസിനയെ രണ്ടുവര്‍ഷം മുന്‍പാണ് പരപ്പില്‍ സ്വദേശിയായ പ്രവീണ്‍ലാല്‍ വിവാഹം കഴിച്ചത്. മുക്കം എംഎഎംഒ കോളേജില്‍ ബിരുദ പഠന കാലയളവില്‍ എസ്എഫ്‌ഐ യൂണിറ്റ് കമ്മിറ്റി അംഗമായിരുന്നു സിസിന. പിന്നീട് ഏരിയാ കമ്മിറ്റി അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്

Previous Post Next Post